കൽപ്പറ്റ : അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ഒന്നാമതാണ്. ലോകത്തിലെ വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളും ഹൈടെക്കായി മാറി. പതിനഞ്ചര ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതു വിദ്യാലയത്തിലേക്ക് വന്നത്. നല്ല റോഡ്, പാലങ്ങള്‍, തീരദേശ സംരക്ഷണം, മലയോര മേഖല സംരക്ഷണം, ജല പാത തുടങ്ങി സമസ്ത മേഖലകളിലും പുരോഗതി കൈവരിച്ചിട്ടുണ്ട്. പരൂര്‍കുന്ന് പുനരധിവാസം, പട്ടയമേള, ലൈഫ് മിഷന്‍, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, കാരാപ്പുഴ, ബാണാസുര , പൂക്കോട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നടത്തിയ വികസന പദ്ധതികള്‍, ആശുപത്രി വികസനം, വിദ്യഭ്യാസ മേഖലയിലെ വികസനം തുടങ്ങിയവയെല്ലാം വയനാടിന്റെ മുന്നേറ്റമാണെന്നും ഫിഷറീസ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി-സജി ചെറിയാന്‍.