ബത്തേരി : ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരം നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഓഖി, നിപ്പ, പ്രളയം, കോവിഡ് ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങളെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 7633 കോടി രൂപയാണ് ജനങ്ങള്‍ക്ക് വേണ്ടി അനുവദിച്ചത്. ദേശീയപാത, മലയോര ഹൈവേ, ജലപാത, ലൈഫ് തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മൂന്നു മേഖല മന്ത്രിസഭാ യോഗങ്ങള്‍ വിളിച്ച് പുതിയ ചരിത്രത്തിനാണ് കേരളം സാക്ഷിയായത്. ഗ്രാമവണ്ടി പദ്ധതി വന്‍ വിജയമായി മുന്നോട്ടുപോകുകയാണ്. മറ്റു പഞ്ചായത്തുകളിലും ഈ പദ്ധതി വ്യാപിപ്പിക്കും. 9696.11 കോടി രൂപ കേരളത്തിലെ പൊതു ഗതാഗതം നിലനിര്‍ത്താന്‍ ഉപയോഗിച്ചു. ഡ്രൈവിംഗ് ലൈസന്‍സുകളും ആര്‍സി ബുക്കുകളും സ്മാര്‍ട്ടാക്കി മാറ്റി. എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് വഴി കേരളത്തില്‍ അപകടമരണ നിരക്ക് കുറഞ്ഞു.