തലപ്പുഴ :സൂക്ഷ്മ കൃഷി രംഗത്ത് നിർമ്മിത ബുദ്ധിയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അതിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്ക് വഹിക്കാൻ ഉണ്ടെന്നും ഇന്ത്യൻ നിർമ്മിത ലൈറ്റ് കോമ്പാക്ട് എയർക്രാഫ്റ്റ് (തേജസ്) ചീഫ് ഡിസൈനറും പ്രോഗ്രാം ഡയറക്ടറുമായിരുന്ന ഡോ: കോട്ട ഹരിനാരായണ പറഞ്ഞു. ഇത്തരം സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് വെള്ളം, വളം, കീടനാശിനി എന്നിവയുടെ ഉപയോഗം കുറച്ച് വിളവ് പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. വയനാട് ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന ‘മീറ്റ് ദ പയനിയർസ് ഇൻ സയൻസ് ആന്റ് ടെക്നോളജി എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത പരിപാടിയിൽ വിക്രം സാരാഭായി സ്പേസ് സെൻറർ മുൻ ഡയറക്ടർ ആയിരുന്നു ഡോ: ബി എൻ സുരേഷ് ‘ചന്ദ്രയാൻ 3’ ദൗത്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികളുമായുള്ള സംവേദനത്തിൽ ഐ. ഐ. ടി. ബോംബെയിൽ പ്രൊഫസർ ആയിരുന്ന ഡോ: കെ സുധാകർ, ഹിന്ദുസ്ഥാൻ എയർനോട്ടിക്സിൽ നിന്നുള്ള എയർക്രാഫ്റ്റ് ഡിസൈൻ എക്സ്പേർട്ട് രാജ് കൺവർ ജോളി എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ: ഇ. എ. ജാസ്മിൻ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ ഡോ: സൈജൽ കെ. കെ. നന്ദിയും പറഞ്ഞു.