കാഴ്ചകളുടെ വിരുന്നൊരുക്കി വയനാട് പുഷ്പോത്സവം

കൽപ്പറ്റ: കാഴ്ചകളുടെ വിസ്മയകാഴ്ചകളൊരുക്കി സ്നേഹ ഇവന്റ്സ് ഒരുക്കിയ വയനാട് പുഷ്പോത്സവം ശ്രദ്ധേയമാകുന്നു. കൽപ്പറ്റ ബൈപ്പാസ് റോഡിൽ വിശാലമായ മൈതാനിയിൽ അരലക്ഷം ചതുരശ്ര അടിയിലാണ് പുഷ്പമേള വിസ്മയങ്ങളുടെ മായാലോകം തീർക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പൂക്കളും ഫലവൃക്ഷതൈകളും കൊണ്ട് സമ്പന്നമാണ് മൈതാനം. അപൂർവയിനം ചെടികൾക്ക് പുറമെ ആറുമാസം കൊണ്ട് കായ്ക്കുന്ന ആയുർജാക്ക് പ്ലാവ് കൂടാതെ വ്യത്യസ്തങ്ങളായ പ്ലാവിനങ്ങളായ വിയറ്റ്നാം ഏർലി, ജെ 33,ഡങ് സൂര്യ തുടങ്ങിയവയെല്ലാം മേളയിലുണ്ട്. എല്ലാ മാസവും കായ്ക്കുന്ന ആൾ സീസൺ മാവിൻ തൈകൾ, എളന്തപ്പഴം, ലിച്ചി, കറയില്ലാത്ത സപ്പോർട്ടാ, ചെടിച്ചെട്ടിയിൽ കായ്ക്കുന്ന കുറ്റികുരുമുളക്, നിറയെ കായ്ഫലം ലഭിക്കുന്ന ഗ്രാമ ഗംഗ തെങ്ങിൻ തൈകൾ, ചെടിച്ചട്ടിയിൽ കായ്ക്കുന്ന കുടംപുളി, പേര തൈകൾ, ഹൈബ്രിഡ് ഓറഞ്ച്, ചെറുനാരകം, ഡ്രാഗൺ ഫ്രൂട്ട്, റമ്പുട്ടാൻ, ലോങ്ങൻ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, ഇൻഡോർ പ്ലാന്റുകൾ, ചെടിച്ചട്ടികൾ തുടങ്ങിയവയും പുഷ്പമേളയുടെ ആകർഷണങ്ങളാണ്. പൂക്കൾക്കും ചെടികൾക്കും പുറമെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും മേളയിൽ ലഭ്യമാണ്. വിശാലമായ ഫുഡ് കോർട്ടിൽ വിശിഷ്ടങ്ങളായ ഭക്ഷ്യവിഭവങ്ങൾ ആസ്വദിക്കാം. ഹൈടെക് അമ്യൂസ്മെന്റ് പാർക്കും പുഷ്പമേളയ്ക്ക് മാറ്റുകൂട്ടുന്നു. മേളയുടെ ഭാഗമായി വൈവിധ്യമാർന്ന സ്റ്റേജ് പരിപാടികളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം. മേള ഡിസംബർ പത്ത് വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *