പനമരം: ദയ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി പനമരം ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പുതിയിടംകുന്ന് അംബേദ്‌ക്കർ ക്യാൻസർ കെയർ സെന്ററിന് സമീപം പുതുതായി നിർമ്മിച്ച ദയ കെയർ ഹോമിൻ്റെ ഉദ്ഘാടനം ഡിസംബർ പതിനൊന്നിന് തിങ്കളാഴ്ച്ച 3 മണിക്ക് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ നിർവ്വഹിക്കും. ഉദ്ഘാടന പരിപാടി വിജയമാക്കുന്നതിനായി . ദ്വാരക ഗുരുകുലം കോളേജിൽ ചേര്ന്ന സംഘാടക സമിതി രൂപീകരണ യോഗം വയനാട് ജില്ലയിലെ വർഗ്ഗീസ് വൈദ്യർ പെയിൻ ആന്റ് പാലിയേറ്റീവ് ജില്ലാ കൺവീനർ എം സെയ്ദ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി .പി.കെ സുരേഷ് .എ ജോണി തുടങ്ങിയവർ സംസാരിച്ചു. ദയ പാലിയേറ്റീവ് കൺവീനർ മനു .ജി കുഴിവേലി . പ്രവർത്തനങ്ങൾ വിശദീകരിച്ചു. 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.സംഘാടക സമിതി ചെയർമാനായി പി.കെ. സുരേഷിനേയും, കൺവീനറായി മനു.ജി കുഴിവേലിയേയും തിരഞ്ഞെടുത്തു.