ക്രിസ്മസ് സംഗമം പോസ്റ്റർ പ്രകാശനം ചെയ്തു

സംയുക്ത ക്രിസ്മസ് സംഗമം പോസ്റ്റർ പ്രകാശനം മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടിയിലെ വിവിധ ക്രൈസ്തവ സഭകളെ ഏകോപിപ്പിച്ചുകൊണ്ട് 2023 ഡിസംബർ പതിനാറാം തീയതി നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടിയുടെ പോസ്റ്റർ കണിയാരം കത്തീഡ്രൽ വികാരി ബഹു. സോണി വാഴക്കാട്ട് അച്ചൻ നിർവഹിച്ചു. എക്യുമെനിക്കൽ ഫോറം പ്രസിഡണ്ട് ഫാദർ റോയി വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. ബേബി പൗലോസ്, ഫാ.ജിമ്മി മൂലയിൽ, ഫാ. ജിയോ ജോർജ്, ഫാ.കോശി ജോർജ്, ജെയിംസ് മാത്യു, ഷിനോജ് കോപ്പുഴ എന്നിവർ സംസാരിച്ചു. സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടിയുടെ ഭാഗമായി ക്രിസ്മസ് റാലിയും വിവിധ കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. പൊതുസമ്മേളനം മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്‌തെഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *