ഹയര്‍സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തത്തില്‍ തുടര്‍ച്ചയായി സംസ്ഥാനതല യോഗ്യത ഉറപ്പിച്ച് കെ എസ് സൗരവ്

സുൽത്താൻബത്തേരി: അഞ്ചാം ക്ലാസ് മുതല്‍ സംസ്ഥാന കലോത്സവത്തിലെ സ്ഥിര സാന്നിധ്യമാണ് കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി കെ എസ് സൗരവ്. ആദിവാസി മൂപ്പനെ കഥാപാത്രമാക്കിയാണ് സൗരവ് നാടോടി നൃത്തം അവതരിപ്പിച്ചത്. നൃത്ത അധ്യാപകന്‍ സാബു തൃശ്ശിലേരിയുടെ ശിക്ഷണത്തിലാണ് പരിശീലനം. പനമരം കാപ്പുംചാല്‍ സുനില്‍, സന്ധ്യ ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *