സുല്‍ത്താന്‍ ബത്തേരി: അഫ്ഗാനിസ്ഥാനിലെ സ്ത്രീ വിദ്യാഭ്യാസം വിലക്കിയ താലിബാന്റെ വിചിത്രവും അപരിഷ്‌കൃതവുമായ നടപടികളിലെ പ്രതിഷേധം ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോആക്ടിലൂടെ അവതരിപ്പിച്ച് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി അതിയ ഫാത്വിമ. സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിരോധിച്ചുകൊണ്ടുള്ള താലിബാന്‍ നടപടിക്കെതിരെയും പിതാവിനെയും ആണ്‍ സുഹൃത്തിനെയും കൊലപ്പെടുത്തിയനെതിരെ പ്രതിഷേധിക്കുകയും പൊരുതുകയും ചെയ്യുന്ന നാജിയ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് മാനന്തവാടി ജി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി അതിയ മോണോആക്ടിലൂടെ വേദിയില്‍ അവതരിപ്പിച്ചത്. ബത്തേരി സ്വദേശി ഹരിലാലിന്റെ ശിക്ഷണത്തിലാണ് മോണോ ആക്ട് പഠിനം. കഴിഞ്ഞ വര്‍ഷം തമിഴ് പദ്യം ചൊല്ലലില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരുന്നു. മാനന്തവാടി സ്വദേശികളായ നൗഷാദ്, മൈമുന ദമ്പതികളുടെ മകളാണ്. കേരളത്തിന്റെ വികസന പ്രശ്‌നങ്ങളും, ഛത്തീസ്ഗഢിലെ ആദിവാസി സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തിന് വിഷയമായി.