എടവക: എം. എസ്. എഫ് എടവക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിസലയം കലാ മത്സരം സംഘടിപ്പിച്ചു. സർഗ്ഗാത്മകത ലഹരിയാവട്ടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ നടന്നത്. സർഗ്ഗാത്മ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥിത്വമാണ് നാളെയുടെ പ്രതീക്ഷ എന്ന് എം. എസ്. എഫ് സംസ്ഥാന സെക്രട്ടറി പി. എ ജവാദ് പറഞ്ഞു. കിസലയം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ കിസലയം രണ്ട് വേദികളിലായി 12 ഇനങ്ങളിൽ 60ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. സാബിത്ത് തങ്ങളുടെ നേതൃത്വത്തിൽ നടന്ന അറബന മുട്ട് പ്രദർശനത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.യുണിറ്റുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഹബീബ് റഹ്മാൻ മെമ്മോറിയാൽ ഓവറോൾ ട്രോഫി അഞ്ചാംപീടിക യുണിറ്റ് അർഹരായി ജാസിം പാണ്ടിക്കടവ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എം. എസ്. എഫ് വയനാട് ജില്ലാ പ്രസിഡന്റ് റിൻഷാദ് പി. എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാമുസ്ലിംലീഗ് പ്രസിഡന്റ് വെട്ടൻ മമ്മൂട്ടി, പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദ്കുട്ടി ബ്രാൻ,ട്രഷറർ കെ.ടി അഷ്‌റഫ് സെക്രട്ടറിമാരായ സി അഷ്‌റഫ്, കെ.വി.സി അഹമ്മദ്,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് ആയാത്ത് എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, നാസർ, അത്തിലൻ ഇബ്രാഹിം, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. മുത്തലിബ് ദ്വാരക, ഹംജദ് റോഷൻ, സലാഹുദ്ധീൻ അഞ്ചാം പീടിക, റെയാൻ റാസി, ഉബാദ് പാലമുക്ക് , ആയിഷ, ലിയ ഫാത്തിമ, മിദ്‌ലാജ് മണ്ണാർ, ഷാഫി ദ്വാരക, ഇർഫാൻ, ഫിദാൻ, ഹിഷാം എന്നിവർ നേതൃത്വം കൊടുത്തു.പരിപാടിക്ക് ഹസ്ബുള്ള കടവത് സ്വാഗതവും റിൻഷാദ് പാണ്ടിക്കടവ് നന്ദിയും പറഞ്ഞു