മാനന്തവാടി : 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കളിമണ്‍ ശില്‍പ്പ നിര്‍മ്മാണ മത്സരം ശ്രദ്ധ നേടി. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളാണ് കളിമണ്ണില്‍ കവിത രചിക്കാനായി പഴശ്ശി കുടീരത്തില്‍ എത്തിയത്. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. അമ്മയും കുഞ്ഞും, ഭക്ഷണം കഴിക്കുന്ന നായ, തുടങ്ങിയ വിവിധ വിഷയ*പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരം: ഡോ പി മോഹന്‍ദാസ്* വീരകേരളവര്‍മ്മ പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരമാണെന്ന് ചരിത്രകാരനും മുന്‍ പി.എസ്.സി മെമ്പറുമായ ഡോ. പി മോഹന്‍ദാസ്. 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ നടത്തിയ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്ക് എന്നും പ്രചോദനമാണ് പഴശ്ശി സമരങ്ങള്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വര്‍ഷങ്ങള്‍ നീണ്ട ചെറുത്ത് നില്‍പ്പ് പഴശ്ശി സമരങ്ങളുടെ പ്രധാന്യം വിളിച്ചോതുന്നു. ദക്ഷിണേന്ത്യയില്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ നടന്ന സമര പോരാട്ടങ്ങള്‍ക്ക് പഴശ്ശി നടത്തിയ പോരാട്ടങ്ങള്‍ പ്രചോദനമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.എല്ലാ വിധത്തിലുമുള്ള ജനവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടു പോകുന്നതില്‍ പഴശ്ശി കാണിച്ച നേതൃപാടവം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കര്‍ഷകര്‍ക്ക് പഴശ്ശി നല്‍കിയ പിന്തുണ മാതൃകാപരമാണ്. ഭാവി തലമുറ പഴശ്ശിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ തയ്യാറാകണമെന്നും അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.ങ്ങളെ ആസ്പദമാക്കിയാണ് വിദ്യാര്‍ഥികള്‍ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. എല്‍.പി വിഭാഗത്തില്‍ അല്‍ക്ക രമേഷ്, അഥീന റോസ്, ഗൗരി നന്ദ, യു.പി വിഭാഗത്തില്‍ അരുണിമ, റോണ്‍ മാത്യു, വൈഷ്ണവി, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അഭയ് സൂര്യ, നന്ദകിഷോര്‍, അലന്‍ ബിജു, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകാശ് എന്നിവരും വിജയികളായി. വിജയികള്‍ക്ക് അനുസ്മരണ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദിനാചരണ ചടങ്ങില്‍ കുട്ടികള്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ളുടെ പ്രദര്‍ശനവും നടത്തി.