കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; നാലംഗ സംഘം പിടിയിൽ

തിരുവനന്തപുരം: ഓയൂരിൽ നിന്ന് ആറ് വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്. തെങ്കാളി പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.ഇവരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ട്. മറ്റ് മൂന്ന് പേർ സഹായികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്.തെങ്കാളി പുളിയറയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരിൽ ഒരാൾക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ട്. മറ്റ് മൂന്ന് പേർ സഹായികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു. പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *