ചെന്നൈ: കൈക്കൂലി തുകയായ 20 ലക്ഷം രൂപയുമായി ഇ ഡി ഉേദ്യാഗസ്ഥന്‍ പിടിയിലായതിന് പിന്നാലെ ഇ ഡി മധുര ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. മധുര യൂണിറ്റ് ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയയാണ് കൈക്കൂലി പണവുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കേസില്‍ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി മധുര ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള അന്വേഷണങ്ങള്‍ നടക്കുകയാണ്. ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മുമ്പ് ഗുജറാത്തിലും മദ്ധ്യപ്രദേശിലും അങ്കിത് ജോലി ചെയ്തിട്ടുണ്ട്.തമിഴ്‌നാട് മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഇ ഡി നടപടികള്‍ കടുപ്പിച്ചിരിക്കുന്ന സമയത്താണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ഇ ഡി ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന തരത്തില്‍ ഡിഎംകെ പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ മാസം രാജസ്ഥാനിലും ഇ ഡി ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായിരുന്നു.