മുത്തങ്ങ: മുത്തങ്ങ എക്‌സെസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ദ്രാവകരൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നര കോടിയോളം വിലമതിപ്പുള്ള രണ്ടേകാല്‍ കിലോയോളം സ്വര്‍ണ്ണം പിടികൂടി. കര്‍ണാടകയില്‍ നിന്നും കോഴിക്കോടേക്കുള്ള കേരള ആര്‍ടിസി ബസ്സിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണം തുടര്‍നടപടികള്‍ക്കായി മാനന്തവാടി ജിഎസ്ടി എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വര്‍ണ്ണമാണിതെന്നാണ് സംശയം. പ്രിവന്റിവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, മനോജ് കുമാര്‍, എക്‌സെസ് ഓഫീസര്‍മാരായ രാജീവന്‍ കെ.വി, മഹേഷ് കെ.എം, വനിതാ സിവില്‍ എക്‌സെസ് ഓഫീസര്‍മാരായ പ്രസന്ന, അനിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.