ഷവര്‍മ ഉണ്ടാക്കുന്നവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ പ്രശ്‌നമുണ്ടാക്കുന്നു; കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാരസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഉണ്ടാക്കുന്നതുവരുടേയും കഴിക്കുന്നവരുടേയും അറിവില്ലായ്മ അടക്കം പ്രശ്‌നമാകുന്നുവെന്ന് എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് കോടതിയില്‍ പറഞ്ഞു. ബോധവല്‍ക്കരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എഡിജിപി കോടതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ തൃപ്തനാണെന്ന് കേസ് പരിഗണിച്ച് ജസ്റ്റിസ് ദേവന്‍ രാജന്‍ പറഞ്ഞു. തുടര്‍നടപടികള്‍ ഉണ്ടാവണമെന്നും ശക്തമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അടുത്ത് കാക്കനാട് ഷവര്‍മ കഴിച്ച് യുവാവ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോടതി വിഷയം വീണ്ടും പരിഗണനയിലെടുത്തപ്പോഴാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *