“അക്ഷര സാന്ത്വനം ” പദ്ധതിക്കായി പനങ്കണ്ടി എൻ. എസ് എസ് യൂണിറ്റ് ഉപകരണങ്ങൾ കൈമാറി -പനങ്കണ്ടി : സദ്ഭാവന വായനശാലയുടെ പാലിയേറ്റിവ് പ്രവർത്തന പദ്ധതി “അക്ഷര സാന്ത്വന”ത്തിലേക്ക് പനങ്കണ്ടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് ഉപകരണങ്ങൾ കൈമാറി. വാക്കർ, എയർബെഡ്, തുടങ്ങിയ ഉപകരണങ്ങളാണ് എൻ. എസ്. എസ് യൂണിറ്റ് വിദ്യാർത്ഥികൾ തുക സമാഹരണം നടത്തി വാങ്ങി ലൈബ്രറിയിലേക്ക് നൽകിയത്.വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മുട്ടിൽ പഞ്ചായത്ത് ലൈബ്രറി സമിതി ചെയർമാൻ എസ്. എസ്. സജീഷ് കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ വി. എസ്. സംഗീത, എൻ. എസ്. എസ് വളണ്ടിയർ അർച്ചന രമേഷ്, കെ. എം. വിപിൻ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ കെ. പി. സൗദാമിനി സ്വാഗതവും സദ്ഭാവന വായനശാല വൈസ് പ്രസിഡന്റ് എസ്. ശിവദാസൻ നന്ദിയും പറഞ്ഞു.