കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. വോട്ടിങ്ങ് യന്ത്രങ്ങളെ പരിചയപ്പെടല്‍, വോട്ടര്‍മാരുടെ അവകാശങ്ങള്‍, വോട്ടിങ്ങിന്റെ സുതാര്യതകള്‍ എന്നിങ്ങനെയുള്ള വിവിധതല ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് വിഭാഗം നേതൃത്വം നല്‍കുന്നത്. ഗോത്ര സങ്കേതങ്ങള്‍, കലാലയങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സ്വീപ്പ്, ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ ക്യാമ്പെയിനുകള്‍ നടക്കുന്നത്.വാഴവറ്റ മെന്റല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഇലക്ഷന്‍ ബോധവല്‍ക്കരണ ക്ലാസും വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രവര്‍ത്തനവും നടത്തി. മാനന്തവാടി താലൂക്കിലെ കരുണാലയം വൃദ്ധസദനത്തില്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം , സ്വീപ്പ് , ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബ് ഗവ. കോളേജ് മാനന്തവാടി, മാനന്തവാടി താലൂക്ക് ഇലക്ഷന്‍ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും, തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.കുടുംബശ്രീ ജില്ലാ ക്യാമ്പില്‍ ജില്ലയിലെ നഗര സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാര്‍ക്കും ഉപസമിതി കണ്‍വീനര്‍മാര്‍ക്കും വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും , വോട്ടിംഗ് സുതാര്യത സംബന്ധിച്ച അവബോധം നല്‍കുകയും ചെയ്തു. സ്വീപ് കോഡിനേറ്ററും ഡെപ്യൂട്ടി കളക്ടറുമായ കെ.ദേവകി , ബത്തേരി തഹസില്‍ദാര്‍ വി.കെ.ഷാജി ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ.യേശുദാസ്, ഇലക്ട്രറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി