പത്താം ക്ലാസ് പരീക്ഷ ഫ്രെബുവരി 21 മുതല്‍, പന്ത്രണ്ടാം ക്ലാസ് ഫെബ്രുവരി 12ന് ആരംഭിക്കും; ഐസിഎസ്ഇ, ഐഎസ് സി ടൈംടേബിള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ് സി ബോര്‍ഡ് പരീക്ഷകളുടെ ടൈം​ടേബിൾ പ്രസിദ്ധീകരിച്ച് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയാണ് ഐഎസ് സി. cisce.org എന്ന വെബ്‌സൈറ്റില്‍ കയറി ടൈംടേബിള്‍ നോക്കാവുന്നതാണ്. ഫെബ്രുവരി 12 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ഐഎസ് സി പരീക്ഷ ( പന്ത്രണ്ടാം ക്ലാസ്). എല്ലാ പരീക്ഷ ദിവസവും ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പരീക്ഷ തുടങ്ങുക. മൂന്ന് മണിക്കൂറാണ് പരീക്ഷ. ഐസിഎസ്ഇ ( പത്താം ക്ലാസ്) പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ്. മാനവിക വിഷയങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതലാണ് പരീക്ഷ. മറ്റു വിഷയങ്ങളില്‍ രാവിലെ 11 മണി മുതലാണ് പരീക്ഷ തുടങ്ങുക. മാനവിക വിഷയങ്ങളില്‍ മൂന്ന് മണിക്കൂറാണ് പരീക്ഷ. മറ്റു വിഷയങ്ങളില്‍ രണ്ടുമണിക്കൂറും.വെബ്‌സൈറ്റില്‍ കയറി ‘ICSE ISC Board Exam 2024 date sheet’ എന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ടൈംടേബിള്‍ ലഭിക്കും. പിഡിഎഫ് ഫയലിലേക്കാണ് ഇത് റീഡയറക്ട് ചെയ്യുന്നത്. തുടര്‍ന്ന് സ്‌ക്രീനില്‍ ടൈംടേബിള്‍ തെളിഞ്ഞുവരുന്ന നിലയിലാണ് ക്രമീകരണം.

Leave a Reply

Your email address will not be published. Required fields are marked *