*ഭിന്നശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന കലോത്സവം മിഴി 2023 സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യഭാഷണം നടത്തി. കലാ സൗന്ദര്യം നിറഞ്ഞ കുട്ടികളുടെ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം, നാടൻപാട്ട് സംഘനൃത്തം തുടങ്ങി വിവിധ പരിപാടികളാണ് നടന്നത്. സർഗോത്സവത്തിൽ ബഡ്സ് പാരഡൈസ് തിരുനെല്ലി ചാമ്പ്യൻമാരായി.മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ രാവിലെ കലോത്സവത്തിൻ്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ നിർവഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇ വിനയൻ അധ്യക്ഷത വഹിച്ചു. എടവക ഗ്രാപഞ്ചായത്ത് പ്രസിഡൻ്റ് എച്ച് ബി പ്രദീപ് മുഖ്യാതിഥിയായി. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ , ഗ്രാമ പഞ്ചായത്ത് പ്രസഡന്റുമാരായ മിനി പ്രകാശ്, അനസ് റോസ്‌ന സ്റ്റേഫി, ഷീജ സതീഷ്, ഷീല പുഞ്ചവയൽ, മീനങ്ങാടി സി ഡി എസ് ചെയർപേഴ്സൺ ശ്രീകല ദിനേശ് ബാബു, ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ വി.കെ റജീന, എ ഡി എം സി കെ .എം സലീന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.ജെ ബിജോയ് തുടങ്ങിയവർ സംസാരിച്ചു.