വന്യമൃഗശല്യം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഇടപെടണമെന്ന് കോണ്‍ഗ്രസ്

കല്‍പറ്റ-വയനാട്ടില്‍ വന്യമൃഗശല്യം അനുദിനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. മനുഷ്യജീവന് വില കല്‍പ്പിക്കാന്‍ അധികാരികള്‍ തയാറാകണം. കടുവ ആക്രമണത്തില്‍ മരിച്ച പ്രജീഷിന്റെ കുടുംബത്തോട് മുഖ്യമന്ത്രിയും വനംമന്ത്രിയും നീതി കാട്ടണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ തെറ്റായ നയങ്ങളും നടപടികളുമാണ് ജില്ലയില്‍ വന്യമൃഗശല്യം വര്‍ധിക്കാന്‍ കാരണം. കാടും നാടും വേര്‍തിരിക്കണമെന്ന ആവശ്യത്തിനുനേരെ സര്‍ക്കാരുകള്‍ മുഖംതിരിക്കുകയാണ്. നരഭോജി കടുവയെ കൊല്ലുന്നതിനു നടപടികളാണ് സ്വീകരിക്കേണ്ടത്. ജനങ്ങളെ വഞ്ചിക്കാനാണ് ശ്രമമെങ്കില്‍ അംഗീകരിക്കില്ലെന്നു യോഗം വ്യക്തമാക്കി. വന്യമൃഗശല്യത്തിന് പരിഹാരം തേടി ശക്തമായ സമരത്തിനു നേതൃത്വം നല്‍കാന്‍ തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം-ടി.സിദ്ദീഖ് എം.എല്‍.എകല്‍പറ്റ-വന്യമൃഗങ്ങളില്‍നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ടി.സിദ്ദീഖ് എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത സാഹചര്യം വേദനാജനകമാണ്. കടുവ ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ വിഹരിക്കുന്ന അപകടകരമായ സാഹചര്യമാണ് ജില്ലയില്‍. പശുക്കള്‍ക്ക് പുല്ലരിയാന്‍ പോയ കര്‍ഷകനെയാണ് കഴിഞ്ഞ ദിവസം വാകേരി കൂടല്ലൂരില്‍ കടുവ പിടിച്ചത്. വന്യജീവി ശല്യത്തിനു ശാസ്ത്രീയ പരിഹാരം കാണാതെ മുന്നോട്ടുപോകുന്നതിനു നീതീകരണമില്ല. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനുള്ള അനുവാദത്തിന് തിരുവനന്തപുരത്തേക്ക് നോക്കിയിരിക്കേണ്ട ഗതികേട് നീങ്ങണമെന്നും എം.എല്‍.എ പറഞ്ഞു.വന്യജീവി ശല്യത്തിനു സത്വര പരിഹാരം കാണണം-ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ്സുല്‍ത്താന്‍ബത്തേരി-വയനാട്ടിലെ വന്യജീവി ശല്യത്തിനു സത്വര പരിഹാരം കാണണമെന്ന് ബത്തേരി ബിഷപും സി.ബി.സി.ഐ വൈസ് പ്രസിഡന്റുമായ ഡോ.ജോസഫ് മാര്‍ തോമസ് ആവശ്യപ്പെട്ടു.ശനിയാഴ്ച വാകേരി കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ കര്‍ഷകന്‍ പ്രജീഷ് അതിദാരുണമായാണ് കൊല്ലപ്പെട്ടത്. പ്രജീഷിനെ കൊന്നതെന്നു കരുതുന്ന കടുവ പിന്നീടും കൂടല്ലൂരിലെത്തിയതാണ് പ്രദേശവാസികള്‍ പറയുന്നത്. താമരശേരി ചുരം റോഡില്‍ കടുവ ഇറങ്ങിയിട്ടും അധികാരികള്‍ അനങ്ങുന്നില്ല. സുരക്ഷിതമായി തൊഴിലിടങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ആളുകള്‍. നരഭോജികളായ വന്യമൃഗങ്ങളെ കൊല്ലണം. മൃഗപ്പെരുപ്പം നിയന്ത്രിക്കണം. മനുഷ്യരുടെ സുരക്ഷ, സഞ്ചാരസ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കണം. വന്യമൃഗ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *