തലസ്ഥാനത്ത് യുവതിയ്‌ക്ക് ക്രൂരപീഡനമേറ്റ സംഭവം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാല്‍സംഗം ചെയ്‌ത സംഭവത്തില്‍ പ്രതിയായ കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പക‌ര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇന്ന് ഫൊറൻസിക് പരിശോധനയ്‌ക്ക് നല്‍കും.

ശനിയാഴ്‌ച രാത്രിയില്‍ കഴക്കൂട്ടത്ത് കൃഷിഭവന്റെ ഗോഡൗണിലെത്തിച്ച്‌ യുവതിയെ മര്‍ദ്ദിച്ചശേഷം ഇയാള്‍ ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. ഇവിടെ നിന്ന് രാവിലെ യുവതി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ തൊട്ടടുത്തുള്ള വീട്ടുകാരാണ് വസ്ത്രം നല്‍കിയശേഷം പൊലീസില്‍ വിവരം അറിയിച്ചത്.

ദേഹമാസകലം ഗുരുതരമായി പരിക്കേറ്റ യുവതിയെ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിയായ കിരണിനെ (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ഉടൻ അറസ്‌റ്റ് ചെയ്‌തു. ബലംപ്രയോഗിച്ച്‌ ബൈക്കിലാണ് ഇയാള്‍ യുവതിയെ ഗോഡൗണില്‍ എത്തിച്ചത്.

ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ടെക്‌നോപാര്‍ക്കിന് സമീപത്തെ ഒരു ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി യുവതി ഭക്ഷണം കഴിച്ച്‌ കൊണ്ടിരിക്കുമ്ബോള്‍ അവിടെയെത്തിയ കിരണ്‍ വഴക്കിട്ടു. തുടര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച്‌ ബൈക്കില്‍ കയറ്റി കഴക്കൂട്ടം റെയില്‍വേ മേല്‍പ്പാലത്തിന് താഴെ എത്തിച്ച ശേഷം മര്‍ദ്ദിച്ചു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച്‌ തടഞ്ഞു. വീട്ടിലാക്കാമെന്നും ബൈക്കില്‍ കയറിയില്ലങ്കില്‍ താൻ ആത്മഹത്യ ചെയ്യുമെന്നും കിരണ്‍ ഭീഷണിപ്പെടുത്തി. ബൈക്കില്‍ കയറിയതോടെ ഭീഷണിപ്പെടുത്തി വെട്ടുറോഡിലെ കൃഷി ഭവന്റെ ഗോഡൗണിനോട് ചേര്‍ന്നുള്ള ഷെഡിലെത്തിച്ചു. അവിടെ വച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയും ബലംപ്രയോഗിച്ച്‌ വിവസ്ത്രയാക്കി മാനഭംഗപ്പെടുത്തുകയും ചെയ്തു.

ഇതെല്ലാം കിരണ്‍ മൊബൈലില്‍ പകര്‍ത്തി. ഇതിനിടെ യുവതിക്ക് ബോധം നഷ്ടപ്പെട്ടു. പുലര്‍ച്ചെ അഞ്ചിന് ബോധം വന്നതോടെ നിലവിളിച്ച്‌ പുറത്തേക്ക് ഓടി. അടുത്ത വീട്ടില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഗോഡൗണില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, കഴക്കൂട്ടം സൈബര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നേരത്തെ ഇയാള്‍ കൃഷിഭവനിലെ താത്കാലിക ജീവനക്കാര്‍ക്കൊപ്പം ഗോഡൗണില്‍ സഹായിയായി എത്തിയിട്ടുണ്ട്. അതിനാല്‍ ഈ പ്രദേശം ഇയാള്‍ക്ക് പരിചയമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *