പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസിലെ പ്രധാന പ്രതികളിലൊരാളായ സജീവന്‍ കൊല്ലപ്പള്ളിയെ കണ്ടെത്താന്‍ പുല്‍പ്പള്ളി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടകയില്‍ ഉള്‍പ്പെടെ സജീവനായി പോലീസ് തിരച്ചില്‍ നടത്തി. ബാങ്ക് വായ്പാ തട്ടിപ്പിനിരയായ ഡാനിയേല്‍ എന്നയാള്‍ പുല്‍പ്പള്ളി പോലീസില്‍ നല്‍കിയ പരാതിയിലും കടബാധ്യത മൂലം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലും സജീവന്‍ പ്രതിയാണ്.

പുല്‍പ്പള്ളി സിഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. സജീവനെ പിടികൂടാന്‍ വൈകുന്നതില്‍ വായ്പാ ത്തട്ടിപ്പിനിരയായവര്‍ കടുത്ത പ്രതിഷേധത്തിലാണ്.

ഇനിയും സജീവനെ പിടികൂടിയില്ലെങ്കില്‍ ശക്തമായ
പ്രക്ഷോഭ പരിപാടികള്‍ നടത്താനുളള നീക്കത്തിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നേരത്തെ ബാങ്ക് മുന്‍ പ്രസിഡന്റ് കെ കെ ഏബ്രഹാമും, മുന്‍ സെക്രട്ടറി രമ ദേവിയും അറസ്റ്റിലായി റിമാന്റില്‍ കഴിയുകയാണ്. വായ്പാ തട്ടിപ്പിനിരയായവരില്‍ ഏറെയും സജീവന്‍ വായ്പയെടുത്ത് നല്‍കിയവരാണ്.