ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിക്കിള്‍ സെല്‍ കെയര്‍ദിനാചരണം നടത്തി. ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിപാടി നെന്‍മേനി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. ‘കരുതലായി കൈത്താങ്ങായി‘ എന്ന പേരില്‍ നടത്തിയസൗഹൃദ സംഗമത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ 70 ഓളം സിക്കിള്‍ സെല്‍ രോഗബാധിതര്‍ പങ്കെടുത്തു. 24 പേര്‍ക്ക് ‘ആഭ‘ ഐ.ഡി തയ്യാറാക്കി നല്കി. ജീവനക്കാരുടെയും രോഗബാധിതരുടെയും കലാപരിപാടികള്‍സൗഹൃദ സംഗമത്തിന് മിഴിവേകി. ഫിസിയോതെറാപ്പിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, ഡയറ്റീഷ്യന് എന്നിവരുടെ സേവനവുംലഭ്യമായിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരുംപങ്കെടുത്തു.