വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി. പാർക്കിൻ്റെ ഉദ്ഘാടനംകൽപ്പറ്റ എംഎൽഎ ടി.സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം വി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു.സി പി ഐ എം ജില്ലാസെക്രട്ടറിപി.ഗഗാറിൻ,ടൂറിസം ഡെപ്യുട്ടി ഡയറക്ടർ പ്രഭാത് ടി.വി,
വൈത്തിരി പഞ്ചായത്ത് പ്രസിഡൻ്റ് എം.വി വിജേഷ്, വൈത്തിരി പഞ്ചായത്തംഗംജ്യോതിഷ്കുമാർ ,പി.പി അലി, എൻ.ഒ.ദേവസി, ഫാ. ഫ്രാൻസൻ ചെരുമാൻ തുരത്തിൽ, റസാഖ്കൽപ്പറ്റഎന്നിവർസംസാരിച്ചു.ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ആക്ടിവിറ്റി ഗ്ലാസ് ബ്രിഡ്ജിൻ്റെയും, കേരളത്തിലെ ആദ്യത്തെ ബൻജി ഫ്ലാൻ്റ്ഫോമിൻ്റയും പ്രവർത്തന ഉദ്ഘാടനം ടി.സിദ്ധീഖ് എം എൽ എ നിർവഹിച്ചു. ആദ്യ ദിനത്തിൽ പാർക്കിൽ സൗജന്യ പ്രവേശനമായിരുന്നു.
മുപ്പത് മീറ്റർ ഉയരത്തിൽ 43 മീറ്റർ നീളത്തിലുമുള്ള ഗ്ലാസ് ബ്രിഡ്ജും
150 മീറ്റർ ഉയരത്തിൽ നിന്ന് താഴെക്ക് കുതിക്കുന്ന ബൻജിജൻ മ്പ് ആദ്യ ദിനമെത്തിയ സഞ്ചാരികൾക്ക് അത്ഭുത കാഴ്ച്ചകളായി.സൂപ്പർമാൻ സിംഗ്, ബാലിസ്വിംഗ്, കപ്പിൾ സ്വിംഗ്, ഫാമിലി സ്വിംഗ്, ഫ്ലൈയിംഗ് ഫോക്സ്, റൈയിൻ ഡാൻസ്, കിഡ്ക്കോവ്, സെരേനിറ്റി ഹെവൻ, തുടങ്ങി ഒട്ടേറെ വൈവിധ്യാനങ്ങളുടെ റൈഡുകളാണ് അൾട്രാ പാർക്കിൽ വയനാടിലേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.
താമശ്ശേരി ചുരം വ്യു പോയിൻ്റിനും പുക്കോട് തടാകം, എൻ ഊര് പൈതൃകഗ്രാമത്തിനും മധ്യേ ദേശീയപാതയുടെ അരികിലാണ് അൾട്രാ പാർക്ക്.