മാനന്തവാടി വള്ളിയൂർക്കാവ് പ്രദേശത്ത്കരടിക്കായി തിരച്ചിൽ നടത്തിവനപാലകരും,നാട്ടുകാരും പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

മാനന്തവാടി വള്ളിയൂർക്കാവ് പ്രദേശത്ത് കരടി ഇറങ്ങിയതായി നാട്ടുകാർ.വള്ളിയൂർക്കാവ് റോഡിലെ ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നി പ്രദേശങ്ങളിൽ ആണ്  നാട്ടുകാർ കരടിയെ കണ്ടത്.വനപാലകരും,നാട്ടുകാരും പ്രദേശത്ത്പരിശോധന നടത്തുന്നു. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനപാലകർഅറിയിച്ചു.ഇതിനിടയിൽഇന്നലെപുലർച്ചെ 2 മണിയോടെ കരടി ജനവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്നതിൻ്റെ  സിസിടിവി ദൃശ്യം പുറത്ത്. പയ്യംമ്പള്ളി മുട്ടൻകര ലിനിഷിൻ്റെ  വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *