ആനയാക്രമണ മരണം നഷ്ടപരിഹാരം നൽകണം, മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമതി

മാനന്തവാടി: കഴിഞ്ഞ ദിവസം തോൽപ്പെട്ടി നരിക്കല്ല് എസ്റ്റേറ്റിലെ തൊഴിലാളിയായ പന്നിക്കൽ കോളനിയിലെ ലഷ്മണൻ ആനയുടെ അക്രമണത്തിൽ കൊല ചെയ്യപ്പെട്ട സംഭവത്തിൽ വനം വകുപ്പ് അർഹമാപനഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമതി വർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആനയുടെ ആക്രമണത്തിൽ പരിക്ക് പറ്റി രണ്ട് മാസമായി കിടപ്പിലായ കൊണ്ടിമൂല സുബ്രമണ്യന് അർഹമായ നഷ്ട പരിഹാരം വനം വകുപ്പിൽ നിന്ന് അനുവദിക്കത്തത് പ്രതിഷേധർഹമാണന്നും തോൽപ്പെട്ടി ഫോറസ്റ്റ് ടൂറിസം വരുമാനത്തിന് മാത്രം പ്രാധാന്യം നൽകുകയും വന്യ മൃഗശല്യമുണ്ടാകുമ്പോൾ യാതെരു നടപടിയും സ്വീകരിക്കുന്നില്ലന്നും വിള നശിപ്പിക്കുന്നത് വനം വകുപ്പ് ഓഫീസിൽ വിളിച്ച് പറഞ്ഞാൽ ഫോറസ്റ്റ് അധികൃതർ തിരിഞ്ഞ് നോക്കറില്ലന്നും ഇത് തികഞ്ഞ അനസ്ഥായണന്നും പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് പി.ജെ ജോൺ മാസ്റ്റർ, സാറാമ്മ ടി, ഗോവിന്ദരാജ്, രാധകൃഷ്ണൻ മാസ്റ്റർ തോൽപ്പെട്ടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *