“മിന്നും താരങ്ങൾ”ബ്ലോക്ക് തല ഭിന്നശേഷി കലോത്സവം നടത്തി

മാനന്തവാടിബ്ലോക്ക്പഞ്ചായത്തിലെ2023-24വർഷത്തെജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനും, മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും വേണ്ടി ഭിന്നശേഷി കലോത്സവം നടത്തി. ‘മിന്നും താരങ്ങൾ’ എന്ന പേരിൽപഴശ്ശി പാർക്ക് ഓപ്പൺ ‌സ്റ്റേജിലും ജിവിഎച്ച്എസ് എസ് ഗ്രൗണ്ടിലും വച്ച് നടത്തിയ കലാകായിക മത്സരങ്ങൾബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എ.കെ ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. സെറിബ്രൽ പാഴ്സി ദേശിയ ഫുഡ്ബോൾ താരം അജ്നാസ്മുഖ്യഅഥിതിയായിരുന്നു
എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അമ്മദ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമ്മാൻന്മാരായ കെ.വി വി ജോൾ,പി.കല്യാണി, മെമ്പർ ന്മാരായ പി ചന്ദ്രൻ, പി കെ അസ്മത്ത്,അസീസ് വാളാട്,
ജൊയ്സി ഷാജു സി ഡി പി ഒ ബിന.സി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *