സംസ്ഥാനത്ത് മീൻവില കത്തിക്കയറുന്നു; ഒരു കിലോ മത്തിക്ക് 300 രൂപ

ഇനി മീൻ കൂട്ടി ചോറ് കഴിക്കണമെങ്കിൽ കീശകാലിയാക്കേണ്ടി വരും. മത്തി ഉൾപ്പെടെ ഉള്ള മീനുകളുടെ വില കുതിച്ച് ഉയരുകയാണ്. ട്രോളിം​ഗ് നിരോധനം വന്നതോടെയാണ് സംസ്ഥാനമത്ത് മത്സ്യ വില കുതിക്കുന്നത്.  ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപ വരെ വില എത്തി. മത്സ്യം ലഭിക്കുന്നത് കുറഞ്ഞതും വില വർദ്ധിക്കാൻ കാരണമായി. വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യത. ഞായറാഴ്ച അർദ്ധ രാത്രി 12 മുതലാണ് നിലവിൽ വന്നത്. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിം​ഗ് നിരോധനം. ഈ സമയങ്ങളിൽ ട്രോളിം​ഗ് വല ഉപയോ​ഗിച്ചുള്ള മത്സ്യബന്ധനം അനുവ​ദിക്കില്ല. ഒഴുക്കുവല, പഴ്സീൻ നെറ്റ് എന്നിവ ഉപയോ​ഗിച്ചുള്ള മത്സ്യബനധനവും അനുവദിക്കില്ല. ട്രോളിം​ഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ മത്സ്യബന്ധന മേഖലയുടെ ആവശ്യം. ട്രോളിം​ഗ് നിരോധനത്തിന്റെ അവസാന 15 ദിവസം ഇളവ് നൽകണമെന്ന് ബോട്ടുകാരുൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *