കല്‍പ്പറ്റ: വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനമായ 15ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി നഗരത്തില്‍ റാലി നടത്തും. രാവിലെ 10ന് എസ്‌കെഎംജെ സ്‌കൂള്‍ പരിസരത്തുനിന്ന് കളക്ടറേറ്റിനു സമീപത്തേക്കാണ് റാലിയെന്ന് ഫോറം ജില്ലാ പ്രസിഡന്റ് ടി.വി. രാജന്‍, വൈസ് പ്രസിഡന്റ് കെ. ശശിധരന്‍, സെക്രട്ടറി ഇ. മുരളീധരന്‍, ട്രഷറര്‍ ജി.കെ. ഗിരിജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോറം യൂണിറ്റ് ഭാരവാഹികള്‍ റാലിയില്‍ അണിനിരക്കും. സമാപനയോഗം ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വയോജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഫോറം ഭാരവാഹികള്‍ പറഞ്ഞു.