ജില്ലയിലെ പ്രധാന വാർത്തകൾ

താത്ക്കാലിക ഒഴിവ്

തരിയോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി വിഭാഗത്തില്‍ താത്ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 14 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍- 04936 250564

ഇ-ലേലം

ജില്ലാ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ച ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങളില്‍ നിന്നു മാറ്റിയതും ഉപയോഗ യോഗ്യമല്ലാത്തതുമായ വസ്തുക്കള്‍ ലേലം ചെയ്യുന്നു. www.mstcecommerce.com മുഖേന ജൂണ്‍ 18 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ലേലം ചെയ്യും. താത്പര്യമുള്ളവര്‍ ബയ്യറായി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍-04936202525

ഡോക്ടര്‍-ഫാര്‍മസിസ്റ്റ് നിയമനം

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആയുര്‍ ആരോഗ്യ സൗഖ്യം പദ്ധതിയില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്/റ്റി.സി.എം.സി രജിസ്‌ട്രേഷന്‍, അംഗീകൃത സ്ഥാപനത്തിലെ ഡി-ഫാം, ബി-ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 19 ന് ഉച്ചയ്ക്ക് 12 നകം ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04936-247290

താത്കാലിക നിയമനം

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ന് രാവിലെ 10 മുതല്‍ 12 വരെ (അസിസ്റ്റന്റ് സര്‍ജന്‍ രാവിലെ 10), (ഫാര്‍മസിസ്റ്റ് 11), (ലബോറട്ടറി ടെക്‌നീഷ്യന്‍ 12) നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 നകം രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ബയോഡാറ്റ, താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍-9048086227, 04935-296562

സീറ്റ് ഒഴിവ്

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ്‌വണ്‍ സയന്‍സ് വിഭാഗത്തില്‍ സീറ്റ് ഒഴിവ്. അപേക്ഷകള്‍ ജൂണ്‍ 20 വരെ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ‘https://kalpetta.kvs.ac.in’ ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 298400

കൂടിക്കാഴ്ച 19 ന്

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി സേവനത്തിന് ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 19 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍-04936 247290

താത്പര്യപത്രം ക്ഷണിച്ചു

എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി മുഖേന ജില്ലയ്ക്ക് ലഭ്യമായ ഫണ്ട് ഓഡിറ്റ് ചെയ്യുന്നതിന് അക്കൗണ്ടന്റ് ജനറല്‍ അംഗീകരിച്ച പാനലിലുള്‍പ്പെട്ട ഓഡിറ്റര്‍മാരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തേക്കുള്ള നിരക്ക് ലഭ്യമാക്കണം. ജി.എസ്.ടി അടക്കമുള്ള വാര്‍ഷിക നിരക്കാണ് രേഖപ്പെടുത്തേണ്ടത്. താത്പര്യപത്രം മുദ്രവെച്ച കവറില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍, കല്‍പ്പറ്റ, വയനാട് വിലാസത്തില്‍ ജൂണ്‍ 20 ന് ഉച്ചക്ക് രണ്ടി നകം ലഭിക്കണം. ഫോണ്‍- 04936-202626.

കൗണ്‍സിലര്‍ നിയമനം

ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിങ്) യോഗ്യതയുള്ള സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25- 45 നും മധ്യേ. സ്റ്റുഡന്റ് കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 202230, 9496070333.

താത്ക്കാലിക ഒഴിവ്

ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 19 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04935 295068

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി സേവനത്തിന് ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 19 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍-04936 247290

യൂണിഫോം വിതരണം

ക്വട്ടേഷന്‍ ക്ഷണിച്ചു പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിണങ്ങോട് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് നൈറ്റ് ഡ്രസ്സ്, യൂണിഫോം എന്നിവ വിതരണം ചെയ്യാന്‍ തയ്യാറുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ അധികം ആവശ്യപ്പെടുന്ന ക്വട്ടേഷനുകള്‍ നിരസിക്കും. സര്‍ക്കാര്‍ നിരക്കും കൂടുതല്‍ വിവരങ്ങളും കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ട്രൈബല്‍ ഹോസ്റ്റല്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. ജൂണ്‍ 18 ന് ഉച്ചയ്ക്ക് 2 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേ ദിവസം 3 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 288233.

Leave a Reply

Your email address will not be published. Required fields are marked *