വൈത്തിരി താലൂക്ക് ലൈബ്രറി സോഫ്റ്റ്‌വെയർ പരിശീലനം നൽകി

കൽപ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ലൈബ്രേറിയൻമാർക്കുള്ള ലൈബ്രറി സോഫ്റ്റ്‌വെയർ പരിശീലനം കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം ഹാളിൽ നടത്തി. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗം എ. ടി. ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സി. കെ. രവീന്ദ്രൻ അധ്യക്ഷനായി. ലൈബ്രറി മാനേജ്മെന്റ് എന്ന വിഷയത്തിൽ സി. ഇ വാത്സല, ലൈബ്രറി ഇൻഫോർമേഷൻ സയൻസ് ആന്റ് പബ്ലിക് സോഫ്റ്റ്‌ വെയർ ഉൾക്കാഴ്ച്ചകൾ എന്ന വിഷയത്തിൽ പി. ആർ. സതീഷ്, പബ്ലിക് പോർട്ടൽ എന്നവിഷയത്തിൽ സുമേഷ് ഫിലിപ്പ് തുടങ്ങിയവർ ക്ലാസ്സ്‌ എടുത്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, എ. കെ. മത്തായി, പി. കെ. അച്ചുതൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *