കൊക്കോ കളക്ഷൻ സെൻ്ററിലെ മോഷണം സഹായികൾ പിടിയിൽ

മീനങ്ങാടി: 53ലെ കൊക്കോ കളക്ഷൻ സെന്ററിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾക്ക് സഹായമൊരുക്കിയ രണ്ടുപേരാണ് പിടിയിലായത്. മോഷണ മുതൽ വിൽക്കാൻ സഹായിച്ച ഓമശ്ശേരി പാലാട്ട് മുഹമ്മദ് ഫജാസ് (25), കൊടുവള്ളി വാവാട് കതിരോട്ടിൽ മുഹമ്മദ് ആഷിഖ് (33) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 23നായിരുന്നു മോഷണം. പ്രധാന പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി മീനങ്ങാടി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *