കേണിച്ചിറ: കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലുമായി ഇറങ്ങിയ കാട്ടുകൊമ്പൻ വ്യാപകമായി കൃഷി നശി പ്പിച്ചു. കേണിച്ചിറ പള്ളി, ഗവ: ആശുപത്രി, ഇൻഫന്റ് ജീസസ് സ്കൂൾ, പോലീസ് സ്റ്റേഷൻ റോഡ് എന്നിവടങ്ങളിലായാണ് വ്യാപകമായി വാഴകൃഷി നശിപ്പിച്ചത്. സന്ധ്യയോടെ എടക്കാട് വനത്തിൽ നിന്നുമിറങ്ങുന്ന ആന കേണിച്ചിറ-നടവയൽ പ്രധാന റോഡും കേണിച്ചിറ-പൂതാടി റോഡും മുറിച്ച് കടന്നാണ് കൃഷിയിടങ്ങളിൽ എത്തുന്നത്. നിരന്തരം വാഴകൾ നശിപ്പിക്കുന്ന കാട്ടുകൊമ്പന് വാഴക്കൊ മ്പൻ എന്നാണ് നാട്ടുകാർ പേര് നൽകിയിരിക്കുന്നത്.