മലപ്പുറത്തെ 24 സര്‍ക്കാര്‍ സ്‌കൂളുകളിലെ പരിശോധന പൂര്‍ത്തിയാക്കിയാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കമ്മീഷന്‍ അംഗങ്ങളായ ഹയര്‍സെക്കന്‍ഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാര്‍, മലപ്പുറം ആര്‍ഡിഡി ഡോ. പി എം അനില്‍ എന്നിവര്‍ ഇന്ന് നേരിട്ട് തിരുവനന്തപുരത്ത് വെച്ചായിരിക്കും റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക.