സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ലഘു വ്യവസായ യോജന പദ്ധതിയില്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാരായ യുവതി- യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയരുത്. വായ്പതുക 6 ശതമാനം പലിശയോടെ 60 മാസ ഗഡുകളായി തിരിച്ചടയ്ക്കണം. ഗുണഭോക്താക്കള്‍ വായ്പ ഈടായി വസ്തു-ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. താത്പര്യമുള്ളവര്‍ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ – 04936 202869, 9400068512
ലാബ് ടെക്‌നിഷ്യന്‍ നിയമനം: കൂടിക്കാഴ്ച്ച 18 ന്
ചീരാന്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂലൈ 18 ന് രാവിലെ 10.30 ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. നെന്മേനി പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.
ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/എയ്ഡഡ് സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് ഡി.എല്‍.എഡ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഗവ/എയ്ഡഡ്, സ്വാശ്രയം എന്നിവക്ക് വേറെ വേറെ അപേക്ഷ നല്‍കണം. യോഗ്യരായവര്‍ ജൂലൈ 18 നകം വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റില്‍ അപേക്ഷനല്‍കണം. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും www.education.kerala.gov.in ലും https://ddewyd.blogspot.com ലും ലഭിക്കും. ഫോണ്‍- 04936202593, 8594067545
ഓക്‌സിലറി നഴ്‌സിങ്ങ് മിഡ്‌വൈഫറി അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള നാല് ജെ.പി.എച്ച്.എന്‍ പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റില്‍ തുടങ്ങുന്ന ഓക്‌സിലറി നഴ്‌സിങ്ങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സിന് വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ 15 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ https:/dhs.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 04936 202668
അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ നിയമനം
കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ കീഴിലുള്ള കല്‍പ്പറ്റ നഗരസഭയിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകീട്ട് 3 വരെ കല്‍പ്പറ്റ ഐ.സി.ഡി.എസ് ഓഫീസില്‍ അപേക്ഷ നൽകാം. ഫോണ്‍ 04936 207014
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
തലപ്പുഴ ഗവ എൻജിനീയറിങ് കോളേജില്‍ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്, സിവില്‍ എഞ്ചിനീയറിംങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 11 ന് രാവിലെ 10.30ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
വായനാപക്ഷാചരണം ഉപന്യാസ രചനാമത്സരം
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. ജൂലൈ 10 ന് രാവിലെ 10.30 ന് കളക്‌ട്രേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ മത്സരം നടക്കും. എട്ടാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04936 202529, 7510809531
തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു
പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭയിൽ വെച്ച് വാർഡിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 തൊഴിൽദിനം പൂർത്തീകരിച്ച 70 തൊഴിലുറപ്പ് തൊഴിലാളികളെ പൊന്നാട അണിയിച്ചു ആദരിച്ചു . പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും നാലാം വാർഡ് മെമ്പറുമായ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷിമ മാനുവൽ. മോണിറ്റിങ് കമ്മറ്റി അംഗങ്ങൾ,തൊഴിലാളികൾ പങ്കെടുത്തു