കല്‍പറ്റ: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്‌തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ വാഹന ഉടമകള്‍ക്ക് 3,30,260 രൂപ പിഴ ചുമത്തി. ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ തീരുമാന പ്രകാരമാണ് പരിശോധന നടത്തിയത്. ഇ.ഐ.ബി വാഹനങ്ങളിലെ സുരക്ഷാ ഉപകരണങ്ങള്‍, ജി.പി.എസ് പ്രവര്‍ത്തിക്കാത്ത വാഹനങ്ങള്‍, സ്‌പീഡ് ഗവേണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍, അനധികൃത ലൈറ്റുകള്‍, രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ എന്നിവയാണ് പരിശോധയില്‍ പിഴ ഈടാക്കിയത്. പരിശോധന തുടരുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്മെന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫിസര്‍ കെ.ആര്‍. സുരേഷ്, ജില്ലാ ട്രാഫിക് നോഡല്‍ ഓഫിസര്‍ വി.കെ. വിശ്വംഭരന്‍ അറിയിച്ചു. പരിശോധനയില്‍ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്മെന്റ്, ആര്‍.ടി.ഒ വയനാട്, ബത്തേരി-മാനന്തവാടി എസ്.ആര്‍.ടി.ഒമാര്‍, പുല്‍പ്പള്ളി സേ്‌റ്റഷനുകളിലെ പോലീസ് ഉദ്യോഗസ്‌ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.