വൈഫൈ 2023: വനം വകുപ്പിന് ഡ്രോണുകള്‍ കൈമാറി

ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈഫൈ 2023( വയനാട് ഇനീഷിയേറ്റീവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട് ) ഭാഗമായി മണപ്പുറം ഏജന്‍സിയുടെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിച്ച് വന്യമൃഗങ്ങളുടെ സഞ്ചാരപാത നിരീക്ഷിക്കുന്നതിനായി നല്‍കിയ രണ്ട് ഡ്രോണുകള്‍ വനം വകുപ്പിന് കൈമാറി. സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 3,28,040 രൂപ ചെലവഴിച്ച് വാങ്ങിയ രണ്ട് ഡ്രോണുകളാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, മണപ്പുറം ഏജന്‍സി സി.ഇ.ഒ ജോര്‍ജ്ജ് ഡി ദാസ് എന്നിവര്‍ വനം വകുപ്പിന് കൈമാറിയത്. ഡ്രോണ്‍ ഉപയോഗിച്ച് ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിരീക്ഷിക്കാനും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍ക്കാനും സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ.ദേവകി, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതംരാജ്, ഡെപ്യൂട്ടി കളക്ടര്‍ ഇ.അനിതകുമാരി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് പി.ആര്‍ രത്നേഷ്, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ രാമന്‍, എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *