യാത്രക്കാരെ പെരുവഴിയിലാക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി നടപടി ആരംഭിച്ചു. സമയം തെറ്റിച്ച് സർവ്വീസ് നടത്തുന്ന ബസ്സുകൾക്കെതിരെയും ലാഭകരമല്ലാത്ത ട്രിപ്പുകൾ ഒഴിവാക്കി സർവ്വീസ് പാതി വഴിയിൽ അവസാനിപ്പിക്കുന്ന ബസ്സുകൾക്കെതിരെയുമാണ് നടപടി. മത്സര ഓട്ടം നടത്തുന്ന സ്വകാര്യ ബ സ്സുകൾക്കെതിരെയും സ്റ്റോപ്പുകളിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റാത്ത ബസ് ജീവനക്കാർക്കെതിരെയും കർശന നടപടി ഉണ്ടാവുമെന്നും ജോയിൻ്റ് ആർ ടി ഒ അറിയിച്ചു.