താത്കാലിക നിയമനം
മാനന്തവാടി പി കെ കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലയ്ഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഹിന്ദി താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ജൂലൈ 18 ന് രാവിലെ 9.30 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍-04935 245484
നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് 2024; നോമിനേഷന്‍ ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ‘നാഷണല്‍ ഡിസബിലിറ്റി അവാര്‍ഡ് 2024’ ന് നോമിനേഷന്‍ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിര്‍ദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓണ്‍ലൈനായാണ് നോമിനേഷന്‍ ലഭ്യമാക്കേണ്ടത്. നോമിനേഷന്‍ ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ മുഖേന ജൂലൈ 31 നകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ www.awards.gov.in ല്‍ ലഭ്യമാണ്. വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04936205307
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വയനാട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി, പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 17 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണം.
പുനര്‍ലേലം
മാനന്തവാടി ഗവ.കോളേജില്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന 86 മരങ്ങള്‍ മുറിച്ചു വില്‍ക്കുന്നതിന് പുനര്‍ലേലം ചെയ്യുന്നു. താല്പര്യമുള്ള വ്യക്തികള്‍, വ്യാപാരികള്‍ക്ക് ജൂലൈ 20 ന് ഉച്ചക്ക് രണ്ടിന് കോളേജ് ഓഫീസില്‍ ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍-04935240351
താത്പര്യപത്രം ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന ‘കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ പദ്ധതിയുമായി സഹകരിക്കുവാനും പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷാ ഫാറവും അനുബന്ധ വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. താത്പര്യപത്രം ജൂലൈ 15 വരെ സ്വീകരിക്കും. ഫോണ്‍- 0495-2377786
ഇന്റേണ്‍ഷിപ്പ് ട്രെയ്‌നി
ലക്കിടിയിലെ എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, മാനന്തവാടി സബ്ബ് കളക്ടര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ട്രെയ്‌നിയായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സബ്ബ് കലക്ടര്‍ ആന്‍ഡ് പ്രസിഡണ്ട് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പൂക്കോട്, വയനാട് വിലാസത്തില്‍ ജൂലൈ 22ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍ 04936 292902 -9778783522
മാലിന്യമുക്ത നവകേരളം ജില്ലാതല ശില്‍പശാലയില്‍ അന്തിമ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു
മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ നഗരസഭാ, ബ്ലോക്ക് പഞ്ചായത്ത് ചുമതലയുള്ള ജീവനക്കാര്‍ക്ക് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത ശില്‍പശാലയില്‍ അന്തിമ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്തു. മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ജില്ലയിലെ മികച്ച മാതൃകകള്‍ ശില്‍പശാലയില്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ അവലോകനം നടത്തി. ആറ് തീമാറ്റിക് ഗ്രൂപ്പുകളിലായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ ഗൗതംരാജ് മുഖ്യാതിഥിയായി. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയില്‍ ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ ഡോ.അനുപമ ശശിധരന്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരായ പ്രദീപന്‍ തെക്കേക്കാട്ടില്‍, അബ്ദുള്ള വി.എം, വയനാട് ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ സി.കെ.അജീഷ്, എന്നിവര്‍ സംസാരിച്ചു.
വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം
2024 ഐ.ടി.ഐ അഡ്മിഷനുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍ അഡ്മിഷന്‍ ഫീസ് അടക്കാത്തവരും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും ജൂലൈ 15ന് വൈകുന്നേരം അഞ്ചിനകം പൂര്‍ത്തിയാക്കണം. അപേക്ഷാ വെരിഫിക്കേഷന്‍ കല്‍പ്പറ്റ, നെന്‍മെനി, വെള്ളമുണ്ട ഗവ. ഐ.ടി.ഐകളില്‍ പൂര്‍ത്തിയാക്കാവുന്നതാണ്. ഫോണ്‍- 04936 205519
അഭിമുഖം
വാരാമ്പറ്റ ഗവ ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ദിവസവേതാടിസ്ഥാനത്തില്‍ താത്കാലിക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂലൈ 18ന് രാവിലെ 10.30ന് അഭിമുഖത്തിന് ഓഫീസിലെത്തണം. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. ഫോണ്‍-9947565541
മഡ് ഫെസ്റ്റ് സീസണ്‍ 2 ആവേശം നിറച്ച് വകുപ്പുകളുടെയും ടൂറിസം സംഘടനകളുടെയും മത്സരങ്ങള
മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മഡ് ഫെസ്റ്റില്‍ മഡ് ഫുട് ബോള്‍ മത്സരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ടൂറിസം സംഘടനകളും ഏറ്റുമുട്ടി. മത്സരത്തില്‍ ടൂറിസം സംഘടനയായ വൈത്തിരി വില്ലേജ് റിസോര്‍ട്ട് ഒന്നാം സ്ഥാനവും കുടുംബശ്രീ ജില്ലാ മിഷന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കാക്കവയല്‍ വേദിയില്‍ നടന്ന മഡ് ഫുട്‌ബോള്‍ മത്സരത്തില്‍ ജില്ലയിലെ 12 ഓളം വകുപ്പുകള്‍ പങ്കെടുത്തു. മത്സരങ്ങളില്‍ വിജയിച്ച ടീമുകള്‍ക്ക് ജില്ലാ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹറലി സമ്മാനദാനം നല്‍കി. സമാപന പരിപാടിയില്‍ ഡിടിപിസി സെക്രട്ടറി കെ.ജി അജേഷ്, മാനേജര്‍മാരായ പ്രവീണ്‍ പി.പി, രതീഷ് ബാബു, പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ആയ ശ്രീ ലൂക്ക ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ജൂലൈ 13, 14 തിയതികളിലായി ജില്ലാ തല മഡ് ഫുട്‌ബോള്‍, മഡ് കബടി, മഡ് വടം വലി, മഡ് പഞ്ച ഗുസ്തി മത്സരങ്ങളും കാക്കവയല്‍ വേദിയില്‍ നടക്കും.
പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയിലേക്ക് നിയമനം
മാനന്തവാടി മുന്‍സിഫ് കോടതിയിലെ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയിലേക്ക് 5 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പേര്, അഡ്രസ്സ്, വയസ്സ്, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവര്‍ത്തി പരിചയം, എന്‍ റോള്‍മെന്റ് നമ്പര്‍ ആന്റ് തിയതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 25 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാരും, സര്‍ക്കാര്‍ കേസുകള്‍ കൈകാര്യ ചെയ്യുന്നതില്‍ തല്‍പ്പരരും ആയിരിക്കണം. 2023 നവംബര്‍ മാസത്തിലെ അറിയിപ്പ് പ്രകാരം അപേക്ഷ നല്‍കിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍-04936 202251