എ കെ സി എ ജില്ലാ വാർഷിക ജനറൽബോഡിയും കൂട്ടുകുടുംബ സംഗമവും നടത്തി

കൽപ്പറ്റ: ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ (AKCA ) വയനാട് ജില്ല വാർഷിക ജനറൽ ബോഡിയും കൂട്ട് കുടുംബ സംഗമവും എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (കൽപ്പറ്റ, പുത്തൂർ വയൽ) ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി,പ്ലസ് ടു തുടങ്ങി വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പർമാരുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് സി എൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സംസ്ഥാന നേതാക്കളായ ജിജിൻ മത്തായി, ബാദുഷ കടലുണ്ടി, കബീർ കെ. കെ, പ്രശാന്ത് ആതിര, പ്രേംചന്ദ് വള്ളിൽ, മാത്യു പൂവേലി, കെ സി ജയൻ, ഷിജിത് കുമാർ, സുജേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *