ഗൂഡല്ലൂർ: അടുത്ത കാലത്തായി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ വർധിച്ച കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. കാട്ടാ ശല്യം രൂക്ഷമായതിനെ തുടർന്നു വിവിധ നാശനഷ്ടങ്ങളും കാർഷിക വിളകളുടെ നാശവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രൂക്ഷമാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഗൂഡല്ലൂർ നിയമസഭാ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി തമിഴ്‌നാട് സർക്കാരിനോടും വനം വകുപ്പിനോടും ആവശ്യപ്പെട്ടു. 23 മുതൽ ഗൂഡല്ലൂർ ഗാന്ധി തിടലിൽ മരണം വരെ നിരാഹാര സമരം നടത്താനും തീരുമാനിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ. ഹംസ അധ്യക്ഷത വഹിച്ചു. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അംഗം എൻ.എ. അഷ്റഫ് നേതൃത്വം നൽകി. ഗൂഡല്ലൂർ മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ഷഫി, സ്വാഗതം പറഞ്ഞു. ഗൂഡല്ലൂർ നഗരസഭാ ഉപാധ്യക്ഷൻ ശിവരാജ്, ജില്ലാ വൈസ് പ്രസിഡൻ്റ് കുഞ്ഞാപ്പി, സെക്രട്ടറിമാരായ പി.കെ. മൊയ്ദൂപ്പ, എ.കെ. റാഫി, തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു. ദുർഗ്ഗ സുന്ദരം നന്ദി പറഞ്ഞു.