അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള വെങ്ങപ്പള്ളി, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലായ് 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ കല്‍പ്പറ്റ ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 207014
പ്രവേശനം ആരംഭിച്ചു
സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി.ജി.ഡി.സി.എ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്, ഡി.സി.എ, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് അക്കൗണ്ടിങ് മാനേജ്‌മെന്റ് പ്രോഗ്രാമിങ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍- 7902281422, 8606446162
ക്ഷീരലയം പദ്ധതി അപേക്ഷ ക്ഷണിച്ചു
ക്ഷീര വികസന വകുപ്പ് മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരലയം (പശു വളര്‍ത്തല്‍) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കാപ്പി, റബ്ബര്‍, തേയില എസ്റ്റേറ്റുകളിലെ ലയങ്ങളില്‍ താമസിക്കുന്ന 10 തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡ് നിര്‍മ്മിച്ച് പശുക്കളെ വാങ്ങി പരിപാലിക്കുന്നതിന് താത്പര്യമുള്ള എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് അപേക്ഷിക്കാം. പദ്ധതിക്ക് 80 ശതമാനം ധനസഹായം ലഭിക്കും. അപേക്ഷകള്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി, പനമരം ക്ഷീര വികസന സേവന യൂണിറ്റ് ഓഫീസുകളില്‍ ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍- കല്‍പ്പറ്റ- 9400206167, ബത്തേരി- 9447773180, പനമരം- 7338290215, മാനന്തവാടി- 9847432817
വിദ്യാഭ്യാസ ധനസഹായത്തില്‍ അപേക്ഷിക്കാം
മാനന്തവാടി താലൂക്കിലെ പ്ലസ് വണ്‍, ഡിഗ്രി, പിജി പ്രവേശനം നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ 2024-25 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയവരും വാര്‍ഷിക വരുമാനം 50,000 രൂപയില്‍ അധികരിക്കാത്തവരുമായിരിക്കണം. മറ്റ് ജില്ലകളില്‍ പ്രവേശം നേടിയവര്‍ക്കും താമസസ്ഥലത്തു നിന്നും ദൂരെയുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷയോടൊപ്പം എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം ജൂലൈ 25 നകം മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലോ കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ നല്‍കണം. ഫോണ്‍- 04935 240210, മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് – 9496070376, മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് – 9496070377, തവിഞ്ഞാല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് – 9496070378, കാട്ടിക്കുളം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് – 9496070379, പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് – 9496070375
ലാബ് ടെക്‌നീഷ്യന്‍ നിയമനം
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഡിഎംഎല്‍ടി/ബിഎസ്‌സി എംഎല്‍ടി യോഗ്യതയുള്ളവര്‍ ജൂലൈ 17 ന് രാവിലെ 10 ന് മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936 294370
സ്‌പോട്ട് അഡ്മിഷൻ
മാനന്തവാടി മേരി മാതാ കോളേജില്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 19 നകം നേരിട്ടോ, കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയ ഗൂഗിള്‍ ഫോം മുഖേനയോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.marymathacollege.ac.in ല്‍ ലഭിക്കും. ഫോണ്‍- 96057 47835,94003 81087
ദര്‍ഘാസ് ക്ഷണിച്ചു
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഉപയോഗിക്കുന്ന തുണികള്‍ കഴുകി ഉണക്കി ഇസ്തിരിയിട്ട് തിരികെ ഏല്‍പ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 26 ന് വൈകിട്ട് മൂന്നിനകം സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936256229
പുനര്‍ ലേലം
കണിയാമ്പറ്റ മില്ലുമുക്കില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വനിതകള്‍ക്കുള്ള കരകൗശല വിപണന കേന്ദ്രത്തിലെ കെട്ടിട മുറികള്‍ വാടകയ്ക്ക് നല്‍കുന്നതിന് ലേലം ചെയ്യുന്നു. താത്പര്യമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വനിതകള്‍ ജൂലൈ 24 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. കുടുതല്‍ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍- 04936202490
വായ്പ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ‘ആദിവാസി മഹിളാ ശാക്തീകരണ്‍ യോജന’ പദ്ധതിയില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ തൊഴില്‍ രഹിത യുവതികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ അധികരിക്കരുത്. അപേക്ഷാ ഫോറവും, വിശദവിവരങ്ങള്‍ക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202869, 9400068512
സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതി
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗക്കാരായ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കാന്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപ അധികരിക്കാത്ത ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്നോളജി, ബിസിഎ, എല്‍എല്‍ബി, എംബിഎ, ഫുഡ് ടെക്നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി വിജയകരമായി പൂര്‍ത്തികരിച്ചവരായിരിക്കണം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും.
റിസോഴ്സ് അധ്യാപക നിയമനം
സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് ഉപജില്ലകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. ബി.എ ഇംഗ്ലീഷ്(കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍), ഇംഗ്ലഷില്‍ ടി.ടി.സി, ബിഎഡ്, ഡി.എഡ്, ഡി.ഇ.ഐ.ഇ.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 22 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം.