പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് കൈമാറി. മുൻ വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥിന് സംഭവവുമായി ബന്ധപ്പെട്ട് വീഴ്‌ച സംഭവിച്ചെന്ന് റിപ്പോർ ട്ടിൽ പറയുന്നു. സിദ്ധാർഥൻ്റെ മരണം നടക്കുന്ന ദിവസം വി.സി കാമ്പസിലുണ്ടായിരുന്നു. സമയ ബന്ധിതമായി ഇടപെടൽ നടത്താൻ വി.സി തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.