പിലാക്കാവ്: സംരക്ഷണ മതിലിടിഞ്ഞു വീട് അപകടാവസ്ഥയിലായി. പിലാക്കാവ് സ്വദേശി വടക്കന്‍ റംലയുടെ വീടിന്റെ സംരക്ഷണഭിത്തിയും, മതിലും ഇടിഞ്ഞ് വീണാണ് വീട് അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കയറിക്കൂടിയ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ചുറ്റുമതിലടക്കം താഴേക്ക് ഇടിഞ്ഞ് വീണത്. ഇവരുടെ വീടിന്റെ താഴ്ഭാഗത്തുള്ള അഷ്‌റഫ് എന്ന വ്യക്തിയുടെ ക്വാര്‍ട്ടേഴ്‌സിന്റെ പരിസരത്തേക്കാണ് കല്ലും മണ്ണും മറ്റും ഇടിഞ്ഞു വീണത്. സംഭവസ്ഥലം പഞ്ചായത്ത് മെമ്പറടക്കമുള്ളവര്‍ സന്ദര്‍ശിച്ചു. റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയതായും ഇവർ പറഞ്ഞു.