വെള്ളമുണ്ട: ശക്തമായ മഴയിൽ റോഡും സംരക്ഷണ ഭിത്തിയും ഇടിഞ്ഞു. പുതുതായി നിർമ്മിക്കുന്ന വെള്ള മുണ്ട ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്കുള്ള റോഡും സംരക്ഷണ ഭിത്തിയുമാണ് ഇടിഞ്ഞത്. നിർമ്മാണ സമയത്ത് തന്നെ അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അധിക്യതർ മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് ആരോപണം.