മാനന്തവാടി: കണ്ടക്ടറില്ലാതെ കെ എസ് ആർ ടി സി ബസ് സർവ്വീസ് നടത്തിയത് 7 കി.മീ ദൂരം. മാനന്തവാടിയിൽ നിന്നും രാവിലെ 10 മണിക്ക് കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തിയ 6 എസ് സി 856 നമ്പർ ടൗൺ ടു ടൗൺ ബസാണ് ആറാം മൈൽ വരെ കണ്ടക്ടറില്ലാതെ നിറയെ യാത്രക്കാരുമായി സർവ്വീസ് നട ത്തിയത്. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. മാനന്തവാടി ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന കണ്ടക്ടർ എത്തിയതിന് ശേഷം സർവ്വീസ് ആരംഭിച്ചു.