ജില്ലയിലെ ആധാറുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപനം ചെയ്യുന്നതിന് ജില്ലാതല ആധാർ കമ്മിറ്റിയുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്നു. അഞ്ച് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേഷൻ, പൂജ്യം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ആധാർ ലഭ്യമാകുന്ന പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
ആധാറുമായി ബന്ധപ്പെട്ട് പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള വിവിധ ബുദ്ധിമുട്ടുകൾ പരിഹിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു. ‘എ ഫോർ ആധാർ’, ‘യൂണീഫോം’ എന്നീ പദ്ധതികൾ അടുത്ത മാസങ്ങളിൽ ഊർജ്ജിതമാക്കും. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലുള്ള വ്യക്തികൾക്ക് ആധാർ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ഓഗസ്റ്റിൽ പ്രത്യേക ക്യാമ്പ് നടത്തുന്നതിനും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.