അർജുനായി പത്താം നാൾ; നാലിടത്ത് ലോഹ ഭാഗങ്ങൾ കണ്ടെത്തി, മനുഷ്യസാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല

ബെംഗളൂരു: ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേക്ക് പത്താം നാള്‍. ഗംഗാവലി പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാർവാർ എംഎല്‍എ, റിട്ടയേർഡ് മേജർ ജനറല്‍ ഇന്ദ്രബാലൻ എന്നിവർ നടത്തിയ സംയുക്താ വാർത്താ സമ്മേളനത്തില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മേജർ ജനറല്‍ ഇന്ദ്രബാലൻ വ്യക്തമാക്കി.

അർജുന്റെ ലോറി കണ്ടെത്തിയത് റോഡില്‍ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയില്‍ നിന്നും തടികള്‍ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയില്‍ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഗംഗാവലി പുഴയില്‍ രാത്രിയും ഡ്രോണ്‍ പരിശോധന തുടരാനാണ് തീരുമാനം.

അതേ സമയം നദിയിലെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതലെങ്കില്‍ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. ലോറിയുടെ ഉളളില്‍ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല. സേനകള്‍ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗനലും ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *