വൻമരം കടപുഴകി വീണു വീടിനും വാഹനങ്ങൾക്കും നാശനഷ്ടം

വെള്ളമുണ്ട: കെല്ലൂർ പാലച്ചാൽ പുഴക്കൽ ജാബിറിന്റെ വീടിന്റെ മുകളിലേക്കാണ് ഇന്ന് രാവി ലെയുണ്ടായ കാറ്റിൽ വൻമരം കടപുഴകി വീണത്. വീടിന്റെ മേൽക്കൂരക്കും ചുമരിനും തൊട്ടടുത്ത ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന കാറിനും കേടു പാടുകൾ സംഭവിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങൾക്ക് കേടുപറ്റി. ഷെഡ്ഡിലുണ്ടായിരുന്ന സ്കൂട്ടർ പൂർണ്ണമായും തകർന്നു. മാനന്ത വാടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *