ഒട്ടേറെപ്പേരെ ആക്രമിച്ച തെരുവുനായയെ പിടികൂടി

സുൽത്താൻബത്തേരി ടൗണിനോടുചേർന്ന് വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആളുകളെ ആക്രമിച്ചു പരിക്കേൽപ്പിച്ച തെരുവുനായയെ പിടികൂടി. ഇന്നുച്ചകഴിഞ്ഞ് മൂന്നരയോടെ പൂമല സ്‌കൂളിനു സമീപത്തുവെച്ചാണ് നായയെ പിടികൂടിയത്. നായ പിടുത്തത്തിൽ വിദ ഗ്ധനായ പിണങ്ങോട് സ്വദേശി താഹിറാണ് നായയെ വലയിലാക്കിയത്. ഇന്നലെയും ഇന്നുമായി 16 പേരെയാണ് തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *