കൽപ്പറ്റ: വയോജനങ്ങൾ ചികിത്സ തേടിയെത്തുന്ന കൽപ്പറ്റയിലെ ജീവനി ക്ലിനിക്കിൽ ഡോക്ടർ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. 10 ദിവസമായി ഒരാൾക്കുപോലും ഇവിടെനിന്ന് ചികിത്സ ലഭിക്കുന്നില്ല. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും വയോജനങ്ങളെത്തി ചികിത്സ കിട്ടാതെ മടങ്ങുകയാണ്. അധി കൃതരുടെ അനാസ്ഥയ്ക്കെതിരെ എ.ഐ.വൈ. എഫ് ആശുപത്രിക്കു മുൻപിൽ പ്രതിഷേധിച്ചു.